പാലക്കാട്: ജസവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ വനംവകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകുന്നേരം മണ്ണാർക്കാട് തിരുവിഴാംകുന്നിലുണ്ടായ സംഭവത്തിൽ കച്ചേരിപ്പറമ്പ് കരടിയോട് ഫോറസ്റ്റ് വാച്ചർ ഷൈജു (28) ആണ് മരിച്ചത്.
രണ്ട് കാട്ടാനകൾ നാട്ടിൽ ഇറങ്ങിയെന്ന അറിയിപ്പിനെ തുടർന്നാണ് പത്തുപേരടങ്ങുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. ആനകളെ തുരത്തുന്നതിനിടെ ഒരാന ഷൈജുവിനെ ആക്രമിക്കുകയായിരുന്നു.
ഉടൻ തന്നെ ഷൈജുവിനെ മണ്ണാർക്കാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.